Gulf
ജി 20 ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനവും ചർച്ചയായി

റിയാദ് | പതിനഞ്ചാമത് ജി -20 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കാലാവസ്ഥാ വ്യതിയാനം മുഖ്യ ചർച്ചാ വിഷയമായി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് രണ്ടാം ദിന ഉച്ച കോടിക്ക് തുടക്കമായത്.
കൊവിഡ് പ്രത്യാഘാതങ്ങളിൽ നിന്നും ലോകം മുക്തമാവുന്നതോടെ കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനാവശ്യമായ അനുകൂലമായ സാഹചര്യങ്ങൾ ലോക രാജ്യങ്ങൾ സൃഷ്ടിക്കണമെന്നും ഇത്‌വഴി പരിസ്ഥിതി പരിരക്ഷിക്കുന്നതിന് ശക്തവും സുസ്ഥിരവുമായ മുന്നേറ്റങ്ങൾ കാഴ്ച വെക്കാൻ സാധിക്കുമെന്നും രാജാവ് പറഞ്ഞു.
കാലാവസ്ഥാ പ്രത്യാഘാതങ്ങളുടെ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനും കൂടുതൽ സുസ്ഥിരമായ ഊർജ്ജ സംവിധാനങ്ങൾ സാങ്കേതികവിദ്യകൾ വഴി പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തന പാതകൾ കുറയ്ക്കുന്നതിനും സമഗ്രവും സംയോജിതവുമായ സമീപനം സ്വീകരിക്കാനും ഉച്ചകോടി ആഹ്വാനം ചെയ്തു.
ആഗോള താപനില ഉയരുന്നതും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം, കൊടുങ്കാറ്റ് , പേമാരി, വരള്‍ച്ച എന്നിവ ലോക സാമ്പത്തിക മേഖലയുടെ തകർച്ചക്ക് കാരണമായിട്ടുണ്ടെന്നും ഉച്ചകോടി വിലയിരുത്തി.
---- facebook comment plugin here -----