Connect with us

Covid19

ദ്വിദിന ജി20 ഉച്ചകോടിയിൽ കൊവിഡ് തന്നെ മുഖ്യ വിഷയം

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന പതിനഞ്ചാമത് ദ്വിദിന ജി20 ഉച്ചകോടിയിൽ കൊവിഡ് മഹാമാരി തന്നെ മുഖ്യ ചർച്ചാ വിഷയം. ആഗോളവ്യാപകമായി പിടിമുറുക്കിയ കൊവിഡ് മഹാമാരി മൂലം ലോക രാജ്യങ്ങൾക്കിടയിലുണ്ടായ സാമ്പത്തിക നഷ്ടങ്ങളെ തിരികെ കൊണ്ടുവരുന്നതിനാണ് ജി20 രാജ്യങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിവിധ രാഷ്ട്രത്തലവന്മാർ അഭിപ്രായപ്പെട്ടു.

രോഗവ്യാപനം തടയുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. വൈറസ് മൂലം ദുരിതമനുഭവിക്കുന്ന മുഴുവൻ പേർക്കും പ്രതിരോധ മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നതിനും അതുവഴി കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ കണ്ടെത്തി  21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ ഫലപ്രദമായി മറികടക്കാൻ ശക്തമായ മുന്നേറ്റങ്ങളിലൂടെ സാധ്യമാക്കണമെന്നും  ജി 20 ഉച്ചകോടി  ആഹ്വാനം ചെയ്തു.

സാമ്പത്തികേ മേഖലയിൽ  അന്താരാഷ്ട്ര നിക്ഷേപം ശക്തിപ്പെടുത്തുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു ടി ഒ) പുതിയ പരിഷ്കാരങ്ങൾക്കും ചെറുകിട സംരംഭങ്ങളുടെ അന്തർദേശീയ മത്സരശേഷിയിലൂടെ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് പ്രോത്സാഹനം നൽകുന്നതിനും ആഗോള വിതരണ ശൃംഖലയിലെ നടപടിക്രമങ്ങൾ ലഘൂകരിച്ച് ആവശ്യമുള്ള എല്ലാ രാജ്യങ്ങൾക്കും സഹായം നൽകുന്നതിനും  ഉച്ചകോടി പിന്തുണ നൽകി.

Latest