Connect with us

National

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രാദികള്‍ നുഴഞ്ഞുകയറിയ തുരങ്കം കണ്ടെത്തി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന തുരങ്കം സൈന്യം കണ്ടെത്തി. സാംബാ സെക്ടറില്‍ നടത്തിയ പരിസോധനയിലാണ് തുരങ്കം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നഗ്രോട്ടയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികള്‍ ഇതുവഴിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു സാധ്യത സൈന്യം സംശയിക്കുന്നത്. 11 എകെ 47 തോക്കുകളും നിരവധി ഗ്രനേഡുകളും തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

മേഖലയില്‍ കൂടുതല്‍ തുരങ്കങ്ങള്‍ ഉണ്ടോ എന്നറിയാല്‍ സൈന്യം പരിശോധന തുടരുകയാണ്.