Connect with us

Kerala

മസാല ബോണ്ട്: കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)അന്വേഷണം ആരംഭിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞ്് ഇഡി ആര്‍ബിഐക്ക് കത്ത് അയച്ചു. മസാല ലബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് ആര്‍ ബി ഐയോടെ ഇ ഡി വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്.

മസാല ബോണ്ടാുമായി ബന്ധപ്പെട്ട് കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്.

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സംസ്ഥാനാ സര്‍ക്കാരിന്റെ വാദം .ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു

Latest