മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവലാളുകളാവണം: ഐ സി എഫ് സെമിനാർ

Posted on: November 21, 2020 9:40 pm | Last updated: November 21, 2020 at 9:43 pm

ദമാം | മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവലാളുകളാവണമെന്ന് ഐ സി എഫ് ഖത്തീഫ് സെൻട്രൽ കമ്മിറ്റി “മാധ്യമങ്ങളും നേരിന്റെ പക്ഷവും” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.

ആധുനിക യുഗത്തിൽ നൂതനങ്ങളായ കാഴ്ചപ്പാടുകളും ആശയങ്ങളും ജനങ്ങൾക്ക് പകർന്ന് നൽകുന്നതിന് പകരം, വികാരത്തെ ആളിക്കത്തിക്കുകയും അവ വിറ്റു കാശാക്കുകയുമാണ് പല വാർത്താമാധ്യമങ്ങളും ചെയ്യുന്നതെന്ന് വിഷയാവതരണം നടത്തിയ ഐ സി എഫ് കുവൈത്ത്  നാഷണൽ സെക്രട്ടറി അബ്ദുല്ല വടകര പറഞ്ഞു.

ഉബൈദ് പെരുമ്പിലാവിന്റെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരായ മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്), ചെറിയാൻ കിടങ്ങന്നൂർ (മംഗളം) സാമൂഹിക പ്രവർത്തകൻ ഹിളർ മുഹമ്മദ്  എന്നിവർ ചർച്ചയിൽ പങ്കടുത്തു. ഐ സി എഫ് പ്രൊവിൻസ് സെക്രട്ടറി അൻവർ കളറോഡ് മോഡറേറ്ററായിരുന്നു.  സുബൈർ സഅദി പ്രാർഥന നടത്തി. അശ്‌റഫ് സ്വാഗതവും യഅഖൂബ് താനാളൂർ നന്ദിയും പറഞ്ഞു.

ALSO READ  അസീറിൽ 300 കോടി റിയാൽ ചെലവിൽ റോഡുകൾ നവീകരിക്കും: ഗതാഗത മന്ത്രാലയം