Connect with us

Kerala

സ്വപ്‌നയുടെ ശബ്ദരേഖ സി പി എം ഉണ്ടാക്കിയത്: കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തുന്നതായി ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദരേഖ സി പി എം ഉണ്ടാക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റിമാന്‍ഡിലുള്ള ഒരാള്‍ എങ്ങനെ ഇങ്ങനെ ശബ്ദരേഖ ഉണ്ടാക്കി. അക്കാര്യം പരിശോധിക്കേണ്ടതാണ്. മുഖ്യമന്ത്രിയെക്കുറിച്ചാണ് സ്വപ്നയുടെ ആവലാതി. ഇത് സി പി എം ഉണ്ടാക്കിയതാണ് എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുണ്ടോയെന്നും ഒരു ചാനല്‍ ചര്‍ച്ചക്കിടെ സുരേന്ദ്രന്‍ ചോദിച്ചു.

 

 

Latest