വിറ്റാമിന്‍ ഡിയും കൊവിഡും

Posted on: November 19, 2020 8:26 pm | Last updated: November 19, 2020 at 8:30 pm

നമ്മുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി പരമ പ്രധാനമാണ്. ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണല്‍ നടത്തിയ പഠനം അനുസരിച്ച്, കൊവിഡ് രോഗികളില്‍ 82.2 ശതമാനത്തിനും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കണ്ടെത്തിയിരുന്നു. 216 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്.

നമ്മുടെ ശരീരത്തില്‍ ആവശ്യമായ തോതില്‍ വിറ്റാമിന്‍ ഡി ഉണ്ടെങ്കില്‍ കൊറോണവൈറസിനെ തടയുമെന്ന് നിരവധി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കൊറോണവൈറസില്‍ നിന്ന് വേഗത്തില്‍ മുക്തരാകാന്‍ വിറ്റാമിന്‍ ഡി ശരീരത്തിലെത്തുന്നത് സഹായിക്കുകയും ചെയ്യും. ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയുടെ പഠനം അനുസരിച്ച്, വിറ്റാമിന്‍ ഡി കുഴഞ്ഞുവീഴല്‍ തടയുമെന്നും ഓക്‌സിജന്റെ ആവശ്യകത കുറക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് വന്ന 40 വയസ്സിന് മുകളിലുള്ള 9.7 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കണ്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കും 11- 17 വയസ്സിന് ഇടയിലുള്ളവര്‍ക്കും ഒരു ദിവസം 100 എംസിജിയേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡിയാണ് ശരീരത്തിലെത്തേണ്ടത്. അധിക പേര്‍ക്കും 10 എംസിജി വിറ്റാമിന്‍ ഡി എത്തിയാൽ മതി.

ALSO READ  മുംബൈയില്‍ 1,717 പേര്‍ക്ക് കൊവിഡ്; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്