നിലമ്പൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Posted on: November 19, 2020 1:24 pm | Last updated: November 19, 2020 at 1:26 pm

നിലമ്പൂർ | നിലമ്പൂർ കെ എൻ ജി റോഡിലെ വടപുറം പാലത്തിന് സമീപം ലോറി സ്കൂട്ടറിന്റെ പിറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വണ്ടൂർ കാപ്പിൽ പേമ്പട്ടി വീട്ടിൽ ദേവദാസൻ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു.

രാവിലെ ഒമ്പത് മണിയോടെ നിലമ്പൂർ ജ്യോതിപ്പടിക്ക് സമീപമുള്ള വർക്ക് ഷോപ്പിലെ ജീവനകാരനായ ദേവദാസൻ വീട്ടിൽ നിന്നു സ്കൂട്ടറിൽ നിലമ്പൂരിലെ ജോലി സ്ഥലത്തേക്ക് വരുമ്പോഴാണ് സംഭവം. വടപുറം പാലത്തിന് സമീപം വെച്ച് നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ദാസനൊപ്പുണ്ടായിരുന്ന കാപ്പിൽ സ്വദേശിയായ അതുലിനും പരിക്കേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ ദാസനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെക്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയശ്രീ. മക്കൾ: അഖില, അഞ്ചു. മരുമക്കൾ: രാഗേഷ്, പ്രവീൺ