സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 240 രൂപ

Posted on: November 19, 2020 11:31 am | Last updated: November 19, 2020 at 11:31 am

കോട്ടയം |  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് . പവന് ഇന്ന് 240 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബര്‍ ഒന്‍പതിന് ഒരു പവന് 38,880 രൂപയായിരുന്നു.

ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 4,700 രൂപയായി. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ ബാധിച്ചത്.