Connect with us

International

ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  ആഗോളതലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് ലക്ഷങ്ങളെയെന്ന് കണക്കുകള്‍. ആറു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത് .കൃത്യമായി പറഞ്ഞാല്‍ 609,054 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,548,526 ഉയര്‍ന്നു.

10,884പേര്‍കൂടി പുതിയതായി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,353,954 ആയി. 39,341,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

നിലവില്‍ 15,852,618 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 101,453 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

Latest