Connect with us

National

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ 500 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍ ഇ ഡി കണ്ടുകെട്ടി

Published

|

Last Updated

മുംബൈ | അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെകൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള 500 കോടി രൂപ വിലമതിക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2013 ല്‍ ലണ്ടനില്‍ വച്ച് മരണമടഞ്ഞ മിര്‍ച്ചിയുടെ മുംബൈ വര്‍ളിയിലെ റബിയ മാന്‍ഷന്‍, മറിയം ലോഡ്ജ്, സീ വ്യൂ എന്നിവയാണ് കണ്ടുകെട്ടിയത്.

കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടം എന്നിവക്കെതിരായ കേന്ദ്ര നിയമ പ്രകാരമാണ് നടപടി സ്വീകരിച്ചത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ വിനിമയങ്ങളും അസാധുവാക്കിയിട്ടുണ്ട്. മിര്‍ച്ചിക്കെതിരേ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

Latest