Connect with us

Kerala

സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; ധനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം | സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് അടിയന്തര വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍. വി ഡി സതീശന്‍ എം എല്‍ എ നല്‍കിയ പരാതിയിലാണ് മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പ് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
ഗവര്‍ണര്‍ക്ക് അയക്കേണ്ട റിപ്പോര്‍ട്ട് ചോര്‍ത്തിയതിലൂടെ ഗുരുതരമായ ചട്ടലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ധനമന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെങ്കില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് നടപടികള്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്കു വിടാം.

Latest