Connect with us

Covid19

ഗൂഗ്ള്‍ മാപ്പില്‍ പുതിയ കൊവിഡ് അനുബന്ധ ഫീച്ചറുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | അവധിക്കാലത്ത് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കൊവിഡ് അനുബന്ധ ഫീച്ചറുകള്‍ ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങളോടെ കൊവിഡ് ലേയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും സവിശേഷതകള്‍ ലഭിക്കും.

ഒരു പ്രദേശത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍, പ്രാദേശിക അധികൃതരില്‍ നിന്നുള്ള കൊവിഡ് സഹായ സ്രോതസ്സുകള്‍ക്കുള്ള ക്വിക്ക് ലിങ്കുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഗതാഗത സൗകര്യങ്ങളിലെ തിരക്ക് സംബന്ധിച്ച തത്സമയ വിവരവും മാപ്പില്‍ കാണിക്കും. ഇതിലൂടെ ട്രെയിന്‍, ബസ്, പാത തുടങ്ങിയവയിലെ തത്സമയ ജനത്തിരക്ക് അറിയാന്‍ സാധിക്കും.

ടേക്ഔട്ട്, ഡെലിവറി ഓര്‍ഡറുകളുടെ ലൈവ് സ്റ്റാറ്റസ്, പ്രതീക്ഷിക്കുന്ന കാത്തിരിപ്പ് സമയം, ഡെലിവറി ഫീസ് എന്നിവയും ലഭിക്കും. ഇന്ത്യ, യു എസ്, കാനഡ, ജര്‍മനി, ആസ്‌ത്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ഈ സവിശേഷതകള്‍ ലഭ്യമാകും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 250 പുതിയ ഫീച്ചറുകളാണ് ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.