ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ ടി ജലീല്‍

Posted on: November 18, 2020 11:58 am | Last updated: November 18, 2020 at 5:15 pm

തിരുവനന്തപുരം | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. നമുക്ക് നാമെ പണി വതു നാകം നരകവുമതുപോലെ എന്ന ഉള്ളൂരിൻെറ കവിത ചൊല്ലിയാണ് മന്ത്രിയുടെ പ്രതികരണം. എ കെ ജി സെന്ററിന് മുന്നില്‍വെച്ച് മാധ്യമങ്ങള്‍ കണ്ടപ്പോള്‍ ചിരിച്ചുകൊണ്ടാണ് പരിഹാസ രൂപേണ മന്ത്രി പ്രതികരണം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസിനൊപ്പം ഉയര്‍ന്ന് വന്ന ഖുര്‍ആന്‍ വിതരണ വിവാദത്തില്‍ ജലീലിനെതിരെ ലീഗ് ശക്തമായ ആക്രമണം നടത്തിയരുന്നു. ലീഗ് അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ജലീലിനെ വലിയ തോതില്‍ വേട്ടയാടിയിരുന്നു. എന്നാല്‍ ഇബ്രാഹീം കുഞ്ഞ്, ഖമറുദ്ദീന്‍ എന്നീ രണ്ട് എം എല്‍ എമാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ ലീഗ് പ്രതിരോധത്തിലായിരിക്കുകയാണ്.