Connect with us

Techno

ഡാറ്റ സംരക്ഷണത്തിന് പുത്തന്‍ ഫീച്ചറുകളുമായി ജിമെയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ഡാറ്റ സംരക്ഷണം ഉറപ്പുനല്‍കുന്ന രണ്ട് പുതിയ സെറ്റിംഗ്‌സ് അവതരിപ്പിച്ച് ജിമെയില്‍. ഇതിലൂടെ ജിമെയിലിലെ പ്രൈമറി, സോഷ്യല്‍, പ്രമോഷന്‍ എന്നീ വിഭാഗങ്ങളില്‍ ഇമെയിലുകള്‍ ഓട്ടോമാറ്റിക് ആയി സോര്‍ട്ട് ചെയ്യുന്നത് പോലുള്ള സ്മാര്‍ട്ട് ഫീച്ചറുകള്‍ ഡിസേബ്ള്‍ ചെയ്യാം. പേഴ്‌സനലൈസേഷന്‍ ഫീച്ചറുകളും ഡിസേബ്ള്‍ ചെയ്യാവുന്നതാണ്.

മെയിലില്‍ എഴുതുമ്പോള്‍ വരുന്ന സ്മാര്‍ട്ട് കമ്പോസ്, ഇമെയിലുകള്‍ക്ക് മുകളില്‍ കാണുന്ന സമ്മറി കാര്‍ഡുകള്‍ മുതലായവ ഒഴിവാക്കാന്‍ ഡാറ്റ ഓഫ് ചെയ്യുന്നതിലൂടെ സാധിക്കും. നിങ്ങളുടെ അടുത്ത ബില്‍ പെയ്മന്റ് ഓര്‍മിപ്പിക്കല്‍ പോലുള്ള സേവനങ്ങള്‍ നല്‍കുന്ന ഗൂഗ്ള്‍ അസിസ്റ്റന്റ് മുതലായ പേഴ്‌സനലൈസേഷന്‍ ഫീച്ചറും ഡിസേബ്ള്‍ ചെയ്യാം.

വരും ആഴ്ചകളില്‍ ഈ സെറ്റിംഗ്‌സുകള്‍ ലഭ്യമാകും. ജിമെയിലിന് പുറമെ ഗൂഗ്ള്‍ മീറ്റ്, ഗൂഗ്ള്‍ ചാറ്റ് എന്നിവയിലും ഈ സേവനങ്ങള്‍ ലഭിക്കും. ഇതിലൂടെ ഇത്തരം സ്മാര്‍ട്ട്, പേഴ്‌സനലൈസ്ഡ് ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ഡാറ്റ ഉപയോഗിക്കപ്പെടുകയില്ല.

Latest