Connect with us

Kerala

കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ഇതിന് നിന്ന് കൊടുക്കില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ നീക്കം നടത്തുകയാണ്. നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ് കിഫ്ബി. ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് തനിന്നുകൊടുക്കില്ല. എന്തിനാണ് ചിലര്‍ നാടിന്റെ വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

നാടിന്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ നീങ്ങുന്ന സര്‍ക്കാര്‍ എന്ന നിലക്ക് ബജറ്റിന് താങ്ങാനാവാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ ധന ശ്രോതസ്സുകള്‍ വേണം. അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. നിലവില്‍ 55,000 കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന പദ്ധതികളിലേക്ക് എത്തിക്കഴിഞ്ഞു. പചലതും പൂര്‍ത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നത്.

വിഭവ സമാഹരണത്തിനാണ് നിലവില്‍ കിഫ്ബിയെന്ന സംവിധാനം. ഇത് വിപുലീകരിച്ച് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ സര്‍ക്കാറുകളും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. കിഫ്ബി പുതിയ രീതിയില്‍ വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌കൂളുകള്‍ വരുമ്പോള്‍ ആരാണ് അസ്വസ്തരാകുന്നത്. വലിയ റോഡുകള്‍ വന്നു. ഗ്രാമീണ മേഖലയിലും തീരദേശ മേഖലയിലും മലയോര മേഖലയിലും നല്ല റോഡുകള്‍ വന്നു. ഇതിനൊക്കെ പണം കിഫ്ബിയില്‍ നിന്നാണ് കണ്ടെത്തിയത്. വികലമായ മനസുകളെയാണ് നാടില്‍ നടക്കുന്ന ഇത്തരം വികസനം അസ്വസ്തമാക്കുന്നത്.

ഒരു സംഘ്പരിവാര്‍ നേതാവ് കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി. അതിന് വാദിക്കാന്‍ ചെല്ലുന്നത് കെപിസിസിയുടെ ഭാരവാഹിയാണ്. നല്ല ഐക്യം. എന്തിനുവേണ്ടി? എന്താണ് ഉദ്ദേടശം? നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിന് ഈ നാട് കൂടെ നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കിഫ്ബിയുടെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാവിനടക്കം കഴിയുമോ എന്നും അദ്ദേഹം വെല്ലുവി

 

Latest