Connect with us

Gulf

സഊദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് 382 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

റിയാദ് | സഊദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും  382 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

വിവിധ നിയമലംഘന കേസുകളിലും മതിയായ രേഖകളില്ലാതെയും പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഡൽഹി, ഉത്തർ പ്രദേശ്, തമിഴ്നാട്, തെലുങ്കാന  തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്  മടങ്ങിയവർ. ഇതോടെ കോവിഡ് വ്യാപനത്തിന്  ശേഷം നാട്ടിലേക്ക് മടങ്ങിയ ആകെ  ഇന്ത്യന്‍ തടവുകാരുടെ എണ്ണം 2,681 ആയി.

സഊദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്. സഊദി സർക്കാറിന്റെ ചെലവിലാണ് ഇവരെ ഇന്ത്യയിലേക്കെത്തിക്കുന്നത്.