Connect with us

International

അല്‍ഖാഇദ നേതാവിനെ വധിച്ചതായി ഇസ്‌റാഈല്‍; നിഷേധിച്ച് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍ | അല്‍ഖാഇദ നേതാവ് അബു മുഹമ്മദ് മസ്‌റി എന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈലിന്റെ അവകാശവാദം. ടെഹ്‌റാനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയതായാണ് ഇസ്‌റാഈല്‍ പറയുന്നത്. എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച് ഇറാന്‍ രംഗത്ത് വന്നു.

1998ല്‍ ആഫ്രിക്കയിലെ രണ്ട് യുഎസ് എംബസികള്‍ക്ക് നേരെ നടന്ന ആക്രമണത്തീന്റെ മുഖ്യസൂത്രധാരനാണ് അബ്ദുല്ല അഹമ്മദ് എന്ന് ഇസ്‌റാഈല്‍ പറയുന്നു. ഓഗസ്റ്റ് ഏഴിനാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ സഹായത്തോടെയാണോ ആക്രമണം നടന്നതെന്നത് വ്യക്തമല്ല.

അല്‍ഖാഇദയിലെ രണ്ടാമനായാണ് മസ്‌റി അറിയപ്പെടുന്നത്. നിലവിലെ മേധാവി അയ്മന്‍ അല്‍ സവാഹിരിക്ക് ശേഷം അല്‍ഖാഇദയെ നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നയാളാണ് ഇയാള്‍. എന്നാല്‍ തങ്ങളുടെ രാജ്യത്ത് അല്‍ഖാഇദ ഭീകര്‍ ഇല്ലെന്ന് ഇറാന്‍ നിഷേധിച്ചു. ഇത്തരം സംഘടനകളുമായി ഇറാനെ കൂട്ടിക്കെട്ടാനാണ് യുഎസും ഇസ്‌റാഈലും ശ്രമിക്കുന്നതെന്നും ഇറാന്‍ ആരോപിക്കുന്നു.

Latest