നൈപുണ്യ പരിശീലനം

Posted on: November 12, 2020 6:29 pm | Last updated: November 12, 2020 at 6:29 pm

പത്തനംതിട്ട | കുടുംബശ്രീ മുഖേന നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും എന്ന ഘടകത്തിന്റെ കീഴില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നൈപുണ്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി എന്‍ സി ഓപ്പറേറ്റര്‍, ക്യൂ സി ഓപ്പറേറ്റര്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷന്‍ ടു ആന്‍ഡ് ത്രീ വീലര്‍, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ജി എസ് ടി, ഇന്‍വെന്ററി ക്ലര്‍ക്ക്, ജ്വല്ലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്, എ സി ടെക്നീഷ്യന്‍, പഞ്ചകര്‍മ്മ ടെക്നീഷ്യന്‍, കമിന്‍സ് ഷെഫ്, ഡ്രാഫ്റ്റ്‌സ്മാന്‍, ഫീല്‍ഡ് എന്‍ജിനീയര്‍ ആര്‍ എ സി ഡബ്ല്യൂ എന്നിവയില്‍ നൈപുണ്യ പരിശീലനത്തിനായി 18 നും 35 നുമിടയില്‍ പ്രായമുള്ള പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നഗരസഭയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.

അപേക്ഷാ ഫോമിന് ഉദ്യോഗാര്‍ഥികള്‍ https://forms.gle/HrnpaN9LJm1pYua16 എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് നഗരസഭ കുടുംബശ്രീ എന്‍ യു എല്‍ എം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9188112621. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഈ മാസം 23.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി എസ് സി നിയമന അംഗീകാരമുള്ള ഡി സി എ, പി ജി ഡി സി എ, ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469 2785525, 8078140525, ksg.ketlron.in.
.