രാജ്യാന്തര മോഷണ സ‌ംഘം തിരുവനന്തപുരത്ത് പിടിയിൽ

Posted on: November 12, 2020 10:57 am | Last updated: November 12, 2020 at 10:57 am

തിരുവനന്തപുരം | രാജ്യത്തിന്റെ പല ഭാഗത്തും മോഷണം നടത്തിയ ഇറാനിയൻ സംഘം തിരുവനന്തപുരത്ത് പിടിയിൽ. ജനുവരി 20 മുതല്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് പല ഭാഗങ്ങളിലായി മോഷണം നടത്തിവന്ന നാൽവർ സ‌ംഘമാണ് പിടിയിലായത്.

തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ നിന്ന് കന്റോണ്‍മെന്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ ചേര്‍ത്തലയില്‍ ഒരു മോഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സംഘത്തെ ചേര്‍ത്തല പോലീസിന് കൈമാറി.

കേരളത്തില്‍ വൻ കൊള്ള നടത്താന്‍ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് അറിയുന്നത്. മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും ലക്ഷ്യമിട്ടായിരുന്നു സംഘത്തിൻെറ വരവ്.