Connect with us

Fact Check

FACT CHECK: ഫ്രാന്‍സില്‍ അധ്യാപകനെ വധിച്ചയാളുടെ സംസ്‌കാര ചടങ്ങോ ഇത്?

Published

|

Last Updated

പാരീസ് | ഫ്രാന്‍സില്‍ അധ്യാപകനെ വധിച്ച വിദ്യാര്‍ഥിയുടെ മൃതദേഹ സംസ്‌കാരമാണ് എന്ന പേരില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ്മുറിയില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ ചെച്‌നിയന്‍ കുടിയേറ്റക്കാരനായ വിദ്യാര്‍ഥി വധിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയറിയാം:

അവകാശവാദം: സാമുവല്‍ പാറ്റിയെ കൊന്ന ചെച്‌നിയന്‍ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നിരിക്കുന്നു. മൃതദേഹം ചെച്‌നിയയിലേക്ക് കൊണ്ടുപോകുകയും അവിടെ ഖബറടക്കുകയും ചെയ്തു.

യൂസുപ് തെമിര്‍ഖാനോവിന്റെ മരണ വാർത്ത സംബന്ധിച്ച വാർത്ത

യാഥാര്‍ഥ്യം: റഷ്യന്‍ ജയിലില്‍ വെച്ച് മരിച്ച ചെച്‌നിയന്‍ സ്വദേശി യൂസുപ് തെമിര്‍ഖാനോവിന്റെ സംസ്‌കാരത്തിന്റെ വീഡിയോ ആണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. റഷ്യന്‍ ഓണ്‍ലൈന്‍ മാഗസിന്‍ സ്‌പെക്ട്രത്തില്‍ 2018 ആഗസ്റ്റ് അഞ്ചിന് ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയ്യിത്ത് സംസ്‌കരണത്തില്‍ ചെച്‌നിയന്‍ ഭരണാധികാരി റംസാന്‍ കദിറോവ് അടക്കം പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു.

സാമുവല്‍ പാറ്റിയെ കൊന്ന ചെച്‌നിയന്‍ വിദ്യാര്‍ഥി അബ്ദുല്ലാഖ് അന്‍സോറോവിനെ പോലീസ് വെടിവെച്ചുകൊന്നെങ്കിലും മൃതദേഹം ചെച്‌നിയയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിലുള്ള മസ്ജിദ് ചെചന്‍ ഗ്രാമമായ ഗെല്‍ഡാഗനിലേതാണ്.

Latest