Connect with us

Covid19

ഫിസര്‍ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കുക വെല്ലുവിളിയാണെന്ന് എയിംസ് മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 പ്രതിരോധത്തില്‍ ലോകത്തിന് വലിയ പ്രതീക്ഷ നല്‍കിയ അമേരിക്കന്‍ മരുന്നുകമ്പനി ഫിസറിന്റെ വാക്‌സിന്‍ സൂക്ഷിക്കുന്നത് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് ഫിസര്‍ സംഭരിക്കുന്നത് പ്രയാസമാകും. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ന്റെ ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ ഈ അഭിപ്രായം മുന്നോട്ടുവെക്കുന്നു.

മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് ഈ വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് ഏറെ പ്രയാസകരമാകും. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല.

അതേസമയം, മൊത്തത്തില്‍ വാക്‌സിന്‍ ഗവേഷണത്തില്‍ ഏറെ പുരോഗതിയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫിസര്‍ വാക്‌സിന്‍ വികസിപ്പിച്ചത്. വൈറസ് ബാധ തടയുന്നതില്‍ 90 ശതമാനം കാര്യക്ഷമതയാണ് ഫിസര്‍ പ്രകടിപ്പിച്ചത്.