ഹീറോ എക്‌സ്ട്രീം 200എസ് ബിഎസ് 6 വിപണിയില്‍

Posted on: November 11, 2020 3:15 pm | Last updated: November 11, 2020 at 3:15 pm

ന്യൂഡല്‍ഹി | എക്‌സ്ട്രീം 200എസിന്റെ ബിഎസ് 6 മോഡല്‍ വിപണിയിലെത്തിച്ച് ഹീറോ മോട്ടോകോര്‍പ്. 1.15 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഹീറോയുടെ എക്‌സ് സെന്‍സ് ടെക്‌നോളജി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലീനര്‍ എന്‍ജിനായി പരിഷ്‌കരിച്ചിരിക്കുകയാണിത്.

ഓയില്‍ കൂളര്‍ പരിഷ്‌കാരവുമുണ്ട്. പുതിയ പേള്‍ ഫേഡ്‌ലെസ്സ് വൈറ്റ് കളറില്‍ വാഹനം ലഭിക്കും. പരിഷ്‌കരിച്ച 200 സിസി പ്രോഗ്രാംഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ എന്‍ജിനാണ് വരുന്നത്. ഇരട്ട എല്‍ ഇ ഡി ഹെഡ്‌ലാമ്പ്, എല്‍ ഇ ഡി ടെയ്ല്‍ ലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഓട്ടോ സെയ്ല്‍ ടെക്‌നോളജി തുടങ്ങിയ സവിശേഷതകളുമുണ്ട്.

സ്‌പോര്‍ട്‌സ് റെഡ്, പാന്ഥര്‍ ബ്ലാക് തുടങ്ങിയ നിറങ്ങളിലും വാഹനം ലഭിക്കും. ആന്റി സ്ലിപ് സീറ്റ്, ഫുള്‍ ഡിജിറ്റല്‍ എല്‍ സി ഡി ക്ലസ്റ്റര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയവയുമുണ്ട്.

ALSO READ  പുതിയ ജാഗ്വാര്‍ എഫ്- പേസ് ഇന്ത്യന്‍ വിപണിയില്‍; വില 69.99 ലക്ഷം രൂപ