Connect with us

Covid19

തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് പരിഗണിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. കൊവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ നിലവില്‍ സൗകര്യമുണ്ട്. അതിന് ശേഷം കൊവിഡ് വരുന്നവര്‍ക്കാണ് വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പി പി ഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.

---- facebook comment plugin here -----

Latest