Covid19
കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക ദൗത്യ സംഘവുമായി ബൈഡന്‍

വാഷിംഗ്ടണ്‍ | ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡേവിഡ് കെസ്ലര്‍, പ്രൊഫ. മാര്‍സെല്ല നുനെസ് സ്മിത്തുമാണ് ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
യു എസ് പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റെടുക്കുമ്പോള്‍ കൊവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖ സംഘം ഇവര്‍ക്ക് കൈമാറും. തങ്ങളുടെ കൊവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജന്‍ഡ ബൈഡനും ഹാരിസും നേരത്തെ പറത്തുവിട്ടിരുന്നു.
എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടപ്പാക്കും, പി പി ഇ കിറ്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, ചികിത്സയും വാക്‌സീനും ഫലപ്രദമായി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്.