റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടു; രണ്ട് മരണം

Posted on: November 10, 2020 12:10 am | Last updated: November 10, 2020 at 1:57 am

മോസ്‌കോ | റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ അബദ്ധത്തിലെ വെടിവെച്ചിട്ടു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ പറക്കുകയായിരുന്ന എംഐ 24 ഹെലികോപ്റ്ററാണ് അസര്‍ബൈജാന്‍ വീഴ്ത്തിയത്. സംഭവത്തില്‍ അസര്‍ബൈജാന്‍ മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് അസര്‍ബൈജാന്റെ വിശദീകരണം. ഈ മേഖലയില്‍ റഷ്യന്‍ വിമാനങ്ങള്‍ പറക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി. കൈകൊണ്ട് വിക്ഷേപിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ത്തതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.