Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരാന്‍ കാരണം അന്തരീക്ഷ മലിനീകരണമെന്ന് ഐഎംഎ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നവംബര്‍ മൂന്നിന് ശേഷം പ്രതിദിനം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വായു ഗുണനിലവാര തോത് 50നും നൂറിനും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു. വായു ഗുണനിലവാര തോത് 300ല്‍ എത്തിയാല്‍ ആരോഗ്യവാനായ ആള്‍ക്ക് പോലും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇപ്പോള്‍ വായുവിന്റെ ഗുണനിലവാര തോത് 443 ആണ്. അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. ഈ സ്ഥിതി നിയന്ത്രിക്കാനായില്ലെങ്കില്‍ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1.26 ലക്ഷം പേരില്‍ 17 പേരുടെ മരണത്തിനും കാരണമായത് അന്തരീക്ഷ മലിനീകരണമാണെന്ന് കഴിഞ്ഞയാഴ്ച യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആഗോളതലത്തില്‍ 15 ശതമാനം കൊവിഡ് മരണങ്ങളും അന്തരീക്ഷ മലിനീകണം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest