ദുരൂഹമായ തിളങ്ങും പാറകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടിയന്തരാവശ്യത്തിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍

Posted on: November 8, 2020 7:03 pm | Last updated: November 8, 2020 at 7:03 pm

ന്യൂഡല്‍ഹി | നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ചിന്തിപ്പിച്ച തിളങ്ങും പാറക്കല്ലുകളുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ച് ശാസ്ത്ര ജേണല്‍. ഇരുണ്ട അന്തരീക്ഷത്തിലാകുമ്പോള്‍ സ്വയമേവ ഇവക്ക് എങ്ങനെ തിളക്കം ലഭിക്കുന്നു എന്നതാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഊര്‍ജസ്രോതസ്സുകളില്ലാതെ തിളങ്ങുന്ന കൃത്രിമ വസ്തുക്കള്‍ നിര്‍മിച്ച് അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഈ തത്വം പ്രയോജനപ്പെടുത്തി ശാസ്ത്രജ്ഞര്‍.

പ്രകൃതിയിലുള്ള തിളങ്ങും കല്ലുകളേക്കാള്‍ കൂടുതല്‍ സമയം പ്രകാശിക്കുന്ന കൃത്രിമ കല്ല് ശാസ്ത്രജ്ഞര്‍ നിരവധി ഗവേഷണങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചിട്ടുണ്ട്. അതേസമയം, ഈ തിളക്കത്തെ ബാധിക്കുന്ന അവസ്ഥകള്‍ കണ്ടുപിടിച്ചിട്ടില്ല. സള്‍ഫര്‍, പൊട്ടാഷ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നിവയുടെ സമീകൃതമാണ് തിളക്കത്തിന് പ്രധാന ഘടകങ്ങളാകുന്നത്.

ഇതില്‍ തന്നെ ടൈറ്റാനിയമാണ് ഇരുളില്‍ തിളങ്ങാന്‍ സഹായിക്കുന്നത്. ഇലക്ട്രോണ്‍ കൈമാറ്റത്തിലൂടെ തിളക്കമുണ്ടാകുന്നത്. എന്നാല്‍ ടൈറ്റാനിയം കൊണ്ടുമാത്രം തിളക്കം ഉണ്ടാകുകയുമില്ല. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പുറത്തിറക്കുന്ന കെമിസ്ട്രി ഓഫ് മെറ്റീരിയൽസ് എന്ന ശാസ്ത്ര ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ALSO READ  കൊറോണവൈറസിന് നിരന്തരം രൂപമാറ്റം വരുന്നതായി അമേരിക്കന്‍ പഠനം