Connect with us

Kerala

കെ സുരേന്ദ്രനെതിരായ നീക്കം ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ ശക്തമാക്കുന്നു

Published

|

Last Updated

കോഴിക്കോട് | കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷം കൂടുതല്‍ ശക്തമായ ബി ജെ പിിയിലെ വിഭാഗീയത തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ തലത്തിലേക്ക്. കെ സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് സംഘടനാ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ട ശോഭാ സുരേന്ദ്രനാണ്. ആദ്യഘട്ടമെന്ന നിലയില്‍സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെയും വിവിധ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമമാണ് ശോഭാ സുരേന്ദ്രന്‍ നടത്തുന്നത്.

സംസ്ഥാന നേതൃതൃത്വത്തിലും പുനസംഘടനയെത്തുടര്‍ന്ന് ജില്ലകളിലും അതൃപ്തിയുള്ളവര്‍ നിരവധിയാണ്. ഇവരെ ഒന്നിച്ച് നിര്‍ത്തിയാല്‍ കെ സുരേന്ദ്രനെതിരായ നീക്കത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുമെന്ന് ശോഭ കരുതുന്നു. എതിര്‍പ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടും ശോഭ സുരേന്ദ്രന്റെ പരാതികളോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം.

ബി ജെ പിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പി വേലായുധനും കെ പി ശ്രീശനുമെല്ലാം ഇതില്‍ ചിലത് മാത്രം. കെ സുരേന്ദ്രനെതിരെ 24 ബി ജെ പി നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിനുശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയാണെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ഒരു വിഭാഗം നേതാക്കളെ മുന്‍നിര്‍ത്തി പാര്‍ട്ടി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്.

Latest