Connect with us

Fact Check

FACTCHECK: എ ഐ യു ഡി എഫ് നേതാവിന്റെ സ്വീകരണ ചടങ്ങില്‍ പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയോ?

Published

|

Last Updated

ഗുവാഹത്തി | എ ഐ യു ഡി എഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മലിനെ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വെച്ച് അണികള്‍ സ്വീകരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയെന്ന് ആരോപിച്ചിരിക്കുകയാണ് അസാമിലെ ബി ജെ പി നേതൃത്വം. സംസ്ഥാന മന്ത്രി ബിശ്വ ശര്‍മ തന്നെ ഇക്കാര്യം ആരോപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂസ് 18, ടൈംസ് നൗ തുടങ്ങിയ ചാനലുകളും ബി ജെ പി ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്. സില്‍ച്ചാറിലെ ബി ജെ പിയുടെ എം പി രജ്ദീപ് റോയ് പോലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: പാര്‍ലിമെന്റംഗമായ ബദ്‌റുദ്ദീന്‍ അജ്മലിനെ അണികള്‍ വരവേല്‍ക്കുമ്പോള്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയിരിക്കുന്നു. അസീസ് ഖാന്‍ എം എല്‍ എ, മറ്റ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ബദ്‌റുദ്ദീന്‍ അജ്മല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. 44 സെക്കന്‍ഡ് നീളുന്ന വീഡിയോ ഇത് തെളിയിക്കുന്നു.

 

യാഥാര്‍ഥ്യം: വിമാനത്താവളത്തിലെ സ്വീകരണ പരിപാടിയുടെ വിവിധ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാണ്. അസീസ് ഭായ് സിന്ദാബാദ്, അസീസ് ഖാന്‍ സിന്ദാബാദ്, അജ്മല്‍ ഭായ് സിന്ദാബാദ്, എ ഐ യു ഡി എഫ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ആരും വിളിച്ചിട്ടില്ല.

ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തിയും എ ഐ യു ഡി എഫ് അറിയിച്ചിട്ടുണ്ട്. അസീസ് ഖാന്‍ സിന്ദാബാദ് എന്നത് പാക്കിസ്ഥാന്‍ സിന്ദാബാദ് ആയി ചിത്രീകരിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.