Connect with us

National

ഇഒഎസ് 01 വിക്ഷേപണം ഇന്ന്

Published

|

Last Updated

ബെംഗളൂരു  | ഐ എസ് ആര്‍ ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 01 ഇന്ന് വൈകിട്ട് 3.02ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കും.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.02ന് ആരംഭിച്ചതായി ഇസ്രോ വൃത്തങ്ങള്‍ അറിയിച്ചു.ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി49 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും.

പിസ്എല്‍വിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്ക് ഇഒഎസ് 01 പ്രയോജനപ്പെടുമെന്നും ഇസ്രോ അറിയിച്ചു.

Latest