Connect with us

Kerala

ഇടക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് ലഭിക്കാന്‍: കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  വയനാട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനും തണ്ടര്‍ബോള്‍ട്ടിനുമെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ നടന്നത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നു. മരിച്ച വേല്‍മുരുകന്റെ ശരീരത്തിലെ വെടിയുണ്ടകള്‍ അതിന് തെളിവാണ്. വിഷയത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം. മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിന് വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് വേണ്ടിയാണ് ഇടക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നതെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
ഏറ്റുമുട്ടലാണ് നടന്നതെന്ന പോലീസ് പറയുന്നത് കളവാണ്. ഒരു പോലീസുകാരന് പോലും പരുക്കേറ്റിട്ടില്ല.

കേരളത്തിലെ വനങ്ങളിലെ നക്സല്‍ വേട്ട വേണ്ടെന്ന് വെക്കണം. വെടിവെച്ച് കൊന്ന് നക്സലിസം ഇല്ലാതാക്കാനാവില്ല. ഈ ചിന്ത പോലീസിനാണുള്ളത്, സര്‍ക്കാര്‍ പുനപരിശോധിക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് മേല്‍ തണ്ടര്‍ബോള്‍ട്ട് കരിനിയല്‍ വീഴ്ത്തുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ നാല്‍പതോളം മുറിവുകളുള്ളതായുമാണ് റിപ്പോര്‍ട്ട്.

Latest