Connect with us

Career Notification

കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ വിഷമിക്കേണ്ട; പരീക്ഷയെഴുതാന്‍ ക്രമീകരണമൊരുക്കി പി എസ് സി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള സാഹചര്യമൊരുക്കി പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രത്യേക മാനദണ്ഡങ്ങളും പി എസ് സി പുറത്തിറക്കി.

1. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഷീശിരേല.ുരെ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.
2. പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
3. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തണം. എങ്കില്‍ മാത്രമേ പരീക്ഷയെഴുതാന്‍ അനുവാദം നല്‍കൂ.
4. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷയെഴുതണം.
5. ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്നതിന് ഹാള്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
6. ക്വാറന്റൈനില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ അത് വ്യക്തമാക്കി കൊണ്ട് വെള്ളപേപ്പറില്‍ തയാറാക്കിയ സത്യവാങ്മൂലം ചീഫ് സൂപ്രണ്ടിന് നല്‍കണം.
7. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷയെഴുതാന്‍ എത്തുന്നവര്‍ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തിരികെ പോകുമെന്ന സത്യവാങ്മൂലം പി എസ് സിക്ക് നല്‍കണം.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest