സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

Posted on: November 3, 2020 6:46 pm | Last updated: November 3, 2020 at 11:50 pm

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കൊവിഡ് വിദഗ്ധ സമിതിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി വിവിധ സമിതികളുടെ ശിപാർശ സർക്കാറിന്റെ മുന്നിലുണ്ട്. ഈ ശിപാർശ വിദഗ്ധ സമിതിക്ക് കൈമാറി. 15ന് ശേഷം വിദ്യാലയങ്ങൾ ഭാഗികമായി തുറന്നേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.