മാവോയിസ്റ്റുകള്‍ക്ക് എതിരെ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: November 3, 2020 12:15 pm | Last updated: November 3, 2020 at 12:40 pm

തിരുവനന്തപുരം | എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ഗവണമെന്റ് അധികാരത്തീല്‍ വന്ന ശേഷം വയനാട്ടിലും മലപ്പുറത്തും പത്തോളം വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. മാവോയിസ്റ്റുകളുടെ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നയം എന്താണെന്ന് വ്യക്തമാക്കണം. വ്യാജ ഏറ്റുമട്ടലിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.