എം ഇ എസ് നേതൃത്വത്തില്‍ നിന്ന് രണ്ട് പേരെ പുറത്താക്കി

Posted on: November 2, 2020 5:52 pm | Last updated: November 2, 2020 at 5:52 pm

കൊച്ചി | ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റേയും ജനറല്‍ സെക്രട്ടറി പി ഒ ജെ ലബ്ബയുടേയും രാജി ആവശ്യപ്പെട്ടവരെ സംഘടനയില്‍ നിന്ന് പുറത്താക്കി.സംസ്ഥാന സെക്രട്ടറി ഡോ: എന്‍എം മുജീബ് റഹ്‌മാനെതിരേയും സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരേയുമാണ് നടപടി.
അതേസമയം എംഇഎസ് സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഡോ: മുജീബ് റഹ്‌മാന്‍ സസ്പെന്‍ഷനില്‍ പ്രതികരിച്ചു.

എം ഇ എസ് സ്ഥാപിതമായതിന് ശേഷം ആദ്യമായാണ് സംഘടനയിലെ സമുന്നതിയിലുള്ള നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരുന്നത്. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇങ്ങനെയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജി പ്രഖ്യാപിച്ചതെന്ന് മുജീബ് റഹ്‌മാന്‍ പ്രതികരിച്ചു.
കോഴിക്കോട് ഭൂമി വാങ്ങുന്നതിനായി എം ഇ എസിന്റെ ഫണ്ടില്‍ നിന്നും 3.70 കോടി രൂപ രണ്ട് സ്ഥാപനങ്ങളിലേക്ക് കൈമാറിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. 2011-12 ലായിരുന്നു പരാതിക്കാസ്പദമായ സംഭവം.