Connect with us

Covid19

കൊവിഡ് കേസുകള്‍ രാജ്യത്ത് ഗണ്യമായി കുറയുന്നു; രോഗമുക്തി നിരക്ക് 91.5 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ കുറയുന്നു. 46,963 പുതിയ കേസും 470 മരണവുമാണ് ഇന്നലെ രാജ്യത്തുണ്ടായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനിടയില്‍ 2.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളെല്ലാം മോചന പാതയിലാണ്.
രാജ്യത്ത് ആകെ 81,84,082 കൊവിഡ് കേസുകളും 1,22,11 മരണങ്ങളുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരായവരില്‍ 5.70 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 74.91 ലക്ഷം പേര്‍ രോഗമുക്തി കൈവരിച്ചു. 91.5 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 7983 കേസുകളാണ് കേരളത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 5548 ഉം ഡല്‍ഹിയില്‍ 5062 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 43,911, കര്‍ണാടകയില്‍ 11,168, തമിഴ്‌നാട്ടില്‍ 11,122 കൊവിഡ് മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest