Connect with us

First Gear

പറന്നുപൊങ്ങാന്‍ മിനുട്ടുകള്‍ മാത്രം; പറക്കുംകാറിന്റെ പരീക്ഷണം നടത്തി

Published

|

Last Updated

ബ്രാറ്റിസ്ലാവ | പറക്കുംകാറിന്റെ പരീക്ഷണം നടത്തി സ്ലൊവേക്യന്‍ കമ്പനി ക്ലീന്‍ വിഷന്‍. റോഡിലൂടെ ഓടിച്ചുവരുന്ന കാര്‍ ചിറകുവിരിച്ച് പറന്നുപൊങ്ങിയത് മിനുട്ടുകള്‍ക്കുള്ളിലാണ്. ഹ്യൂണ്ടായ് അടക്കമുള്ള ലോകത്തെ പല കമ്പനികളും പറക്കും കാര്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ സ്ലൊവേക്യന്‍ കമ്പനി ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. അടുത്ത വര്‍ഷം വില്‍പ്പനക്കെത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് കമ്പനിയുള്ളത്. എയര്‍ കാറിന്റെ അഞ്ചാം മൂലരൂപമാണ് ഉപയോഗിച്ചത്.

1500 അടി വരെ ഉയരത്തില്‍ പറക്കാന്‍ ഈ കാറിന് സാധിച്ചിട്ടുണ്ട്. ഇനിയും പരീക്ഷണങ്ങള്‍ നടത്തും. ഒറ്റ പറക്കലില്‍ ആയിരം കിലോ മീറ്റര്‍ പിന്നിടാന്‍ ഇതിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ബി എം ഡബ്ല്യു 1.61 എന്‍ജിനാണ് ഇതിനുള്ളത്. വീഡിയോ കാണാം:

 

Latest