Connect with us

Covid19

വീണ്ടും കൊവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്

Published

|

Last Updated

 പാരിസ് | ഒരിടവേളക്ക് ശേഷം ഫ്രാന്‍സില്‍ വീണ്ടും കൊവിഡ് വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രോഗബാധിതരുടെ എണ്ണം കൂടുകയും ആശുപത്രികള്‍ നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍, അതേസമയം, സ്‌കൂളുകളും ചില ഓഫിസുകളും തുറന്നു പ്രവര്‍ത്തിക്കും. വൈറസ് വ്യാപനം നിയന്ത്രണത്തിലാണെന്നും എന്നാല്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്നും ലോക്ക്ഡൗണ്‍ തീരുമാനം അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. അടിയന്തര സ്വഭാവമില്ലാത്ത വ്യവസായ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

ഫ്രാന്‍സില്‍ ഇതുവരെ 13,37,693 കൊവിഡ് കേസുകളും 36,273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 115000 പേരാണ് രോഗമുക്തരായത്.