Connect with us

Kerala

കരിപ്പൂര്‍ വിമാനാപകടത്തില്‍ നഷ്ടപരിഹാരമായി 660 കോടി രൂപ; യാത്രക്കാര്‍ക്ക് 282.49 കോടി

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷ്വറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക.

378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് ക്ലെയിം തുകയാണ് ഇത്.

യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നല്‍കും. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധിപേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി.

Latest