Connect with us

National

ഡല്‍ഹി എയിംസില്‍ 218 ഒഴിവുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍. മൂന്ന് വിജ്ഞാപനങ്ങളിലായാണ് താത്്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. www.aiimsexams.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 1500 രൂപ. എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19.

ഒഴിവുകള്‍: വെറ്ററിനറി ഓഫീസര്‍- 1, കെമിസ്റ്റ്- 2 , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്- 1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- 4, സയന്റിസ്റ്റ് ക 16, സയന്റിസ്റ്റ് കക 20, സീനിയര്‍ കെമിസ്റ്റ്- 1, സീനിയര്‍ ടെക്നിക്കല്‍ എഡിറ്റര്‍- 1, വെല്‍ഫെയര്‍ ഓഫീസര്‍- 1, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍- 10, ഒഫ്താല്‍മിക് ടെക്നീഷ്യന്‍- 4, ലൈബ്രേറിയന്‍- 3, അസിസ്റ്റന്റ് സ്റ്റോര്‍സ് ഓഫീസര്‍- 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്- 4, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇ.എന്‍.ടി.) 2, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്- 33, ടെക്നീഷ്യന്‍ (റേഡിയോതെറാപ്പി)- 3, ഡോണര്‍ ഓര്‍ഗനൈസര്‍- 1, ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍- 2, സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്സ്)- 2, പ്രോഗ്രാമര്‍- 2, ജൂനിയര്‍ എന്‍ജിനീയര്‍ (എ.സി. ആന്‍ഡ് റഫ്രിജറേറ്റര്‍)- 2, ടെക്നീഷ്യന്‍ (റേഡിയോളജി)- 4, വൊക്കേഷണല്‍ കൗണ്‍സലര്‍- 3, ബാരിയാട്രിക് കോ-ഓര്‍ഡിനേറ്റര്‍- 1, ജെനറ്റിക് കൗണ്‍സലര്‍- 1, വര്‍ക്ക്ഷോപ്പ് അസിസ്റ്റന്റ്- 7, ഡെന്റല്‍ ടെക്നീഷ്യന്‍- 3, വര്‍ക്ക്ഷോപ്പ് ടെക്നീഷ്യന്‍- 4, ഡ്രൈവര്‍ ഓര്‍ഡിനറി- 10, റിസപ്ഷനിസ്റ്റ്- 13, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍- 10, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍- 5, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കഫ്തീരിയ)- 3, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ്- 32, ഡ്രാഫ്റ്റ്സ്മാന്‍- 1, ടെക്നീഷ്യന്‍ (ടെലിഫോണ്‍)- 1.

സ്റ്റെം സെല്‍ റിസര്‍ച്ച് പ്രോജക്ട്-2
ഒഴിവുകള്‍: ജൂനിയര്‍ റിസര്‍ച്ച് ഫെലോ- 1, ജൂനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്- 1. അപേക്ഷയും ആവശ്യമായ രേഖകളും സ്റ്റെം സെല്‍ വിഭാഗത്തിലേക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.

കോവിഡ്- 19 ഐ.സി.എം.ആര്‍. പ്രോജക്ട്-2
ഒഴിവുകള്‍: സീനിയര്‍ റിസര്‍ച്ച് ഫെലോ- 1, ലാബോറട്ടറി ടെക്നീഷ്യന്‍- 1. സി.വി.യും ആവശ്യമായ രേഖകളും ഹമയീിരീൃലലെമൃരവ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ www.aiims.edu എന്ന വെബ്സൈറ്റിലുണ്ട്.

Latest