ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റില്‍

Posted on: October 29, 2020 2:50 pm | Last updated: October 29, 2020 at 11:14 pm

കൊച്ചി | ബെംഗളൂരു മയക്കു മരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്കു ശേഷം ബിനീഷിനെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഉടനെ ഹാജരാക്കും.

കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തത്. രണ്ടാം തവണ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.