കൊവിഡ്; പത്തനംതിട്ട ജില്ലക്കാരായ 2,453 പേര്‍ ചികിത്സയില്‍

Posted on: October 28, 2020 8:40 pm | Last updated: October 28, 2020 at 8:40 pm

പത്തനംതിട്ട | കൊവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജില്ലക്കാരായ 2,453 പേര്‍ ചികിത്സയില്‍. ഇതില്‍ 2,333 പേര്‍ ജില്ലയിലും, 120 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 1,104 പേര്‍ വീടുകളിലും 120 പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് 260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്. ഇതടക്കം 20,407 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ ഇന്ന് സ്വകാര്യ ലാബുകളില്‍ 1,051 സാമ്പിളുകളും സര്‍ക്കാര്‍ ലാബുകളില്‍ 2,184 സാമ്പിളുകളും വിവിധ പരിശോധനകള്‍ക്കായി ശേഖരിച്ചു. 1,695 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് എട്ട് ശതമാനമാണ്.