മന്ത്രി വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് അന്വേഷിക്കും

Posted on: October 27, 2020 7:20 pm | Last updated: October 27, 2020 at 7:20 pm

ന്യൂഡല്‍ഹി | അബൂദബിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പി ആര്‍ ഏജന്‍സിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ച വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് മന്ത്രിക്കെതിരെ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി ആരോപിച്ച് പരാതി നല്‍കിയത്.