അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ നീട്ടി

Posted on: October 27, 2020 7:03 pm | Last updated: October 27, 2020 at 10:37 pm

ന്യൂഡല്‍ഹി | രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സെപ്തംബര്‍ 30 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ തുടരും. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ തോതില്‍ കുറവുണ്ടാകുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.

രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ളതെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. 78 ശതമാനം രോഗികളും ഈ സംസ്ഥാനങ്ങളിലാണ്. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഉത്സവ കാലത്ത് രോഗ വ്യാപനം കൂടിയതായും ഇവിടങ്ങളില്‍ സാഹചര്യം ആശങ്കാജനകമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.