ഹ്യൂണ്ടായ് i20 ഇന്ത്യൻ മോഡലുകളുടെ ചിത്രം പുറത്ത്

Posted on: October 27, 2020 4:13 pm | Last updated: October 27, 2020 at 4:18 pm
ന്യൂഡൽഹി | കാത്തിരിപ്പിനൊടുവിൽ ഹ്യൂണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മുൻപ് അവതരിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇന്ത്യൻ മോഡലുകളുടെ ചിത്രം ഹ്യൂണ്ടായ് പുറത്തുവിടുന്നത്. ഹ്യൂണ്ടായിയുടെ അന്താരാഷ്ട്ര നിർമാണ മികവിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ മോഡൽ നേരത്തേ വിദേശ രാജ്യങ്ങളിൽ കണ്ട i20യോട് അടുത്ത സാമ്യത പുലർത്തുന്നുമുണ്ട്.
WhatsApp Image 2020-10-26 at 1.41.45 PM.jpeg

കൂടുതൽ മികവാർന്ന ഡിസൈനും അകത്തെ കാഴ്ചകളും ഡിജിറ്റൽ സിസ്റ്റവും സൺറൂഫും  അടക്കം  നിരവധി ഫീച്ചറുകളും പ്രതീക്ഷിക്കുന്ന പുതിയ i20 ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ സജീവമാകും. വരുന്ന ആഴ്ചകളിലായി ഇന്ത്യയിൽ അനാവരണം ചെയ്യാനിരിക്കുന്ന പുതിയ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഹ്യൂണ്ടായ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകളും വില വിവരങ്ങളും ഇന്ത്യയിൽ പുറത്തിറക്കുന്നതിനോടനുബന്ധിച്ചായിരിക്കും ഹ്യൂണ്ടായ് പുറത്ത് വിടുക.

ALSO READ  കവാസാകിയുടെ പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍