ഈ വര്‍ഷത്തെ ബിനാലെ മാറ്റിവെച്ചു

Posted on: October 26, 2020 5:28 pm | Last updated: October 26, 2020 at 5:28 pm

കൊച്ചി | കൊവിഡ്- 19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ കൊച്ചി- മുസിരിസ് ബിനാലെ മാറ്റിവെച്ചു. ബിനാലെയുടെ അഞ്ചാം പതിപ്പ് 2021 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്ന് ബിനാലെ അധികൃതര്‍ അറിയിച്ചു.

ഡിസംബറില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ നാലാം പതിപ്പ് അടുത്ത ഫെബ്രുവരിയില്‍ ഓണ്‍ലൈനില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ട് ബൈ ചില്‍ഡ്രന്‍ (എ ബി എസ്) പരിപാടിയും വിദ്യാഭ്യാസ ശില്‍പ്പശാലകളും ഓണ്‍ലൈനില്‍ നടത്തും.

അടുത്ത നവംബറോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ബിനാലെ സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.