കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം: മന്ത്രി ശൈലജ

Posted on: October 25, 2020 4:00 pm | Last updated: October 25, 2020 at 9:46 pm

തിരുവനന്തപുരം | കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായ ആരോപണമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വഴിയെ പോകുന്നവര്‍ ഉടന്‍ വിമര്‍ശിച്ചെന്ന് കരുതി ആരോഗ്യ വകുപ്പിന് നടപടി എടുക്കാനാകില്ല. കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചതുകൊണ്ടല്ല, അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചു സംസ്ഥാനത്ത് വീണ്ടും അവയവ കച്ചവട മാഫിയ സജീവമായതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ഡി ജി പിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവയവം ദാനം ചെയുന്നവര്‍ക്ക് നിയമപ്രശനം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.