ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പഞ്ചാബ് എറിഞ്ഞുവീഴ്ത്തി

Posted on: October 25, 2020 12:19 am | Last updated: October 25, 2020 at 12:19 am

ദുബൈ | ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സ് വിജയം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 126 റണ്‍സെടുത്ത പഞ്ചാബിന് എതിരെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് ഒരു പന്ത് ശേഷിക്കെ 114 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

മികച്ച തുടക്കത്തോടെയാണ് ഹൈദരബാദ് മുന്നേറിയതെങ്കിലും പിന്നീട് ചുവടുപിഴച്ചു. ഓപ്പണറായ ഡേവിഡ് വാര്‍ണറും (35) ബേയര്‍സ്‌റ്റോയും (19) ചേര്‍ന്ന് നല്‍കിയ തുടക്കം മറ്റുള്ളവര്‍ക്ക് തുടരാനായില്ല. വാലറ്റം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീണതോടെ ഹൈദരാബാദിന് ലക്ഷ്യം പിഴച്ചു.

പഞ്ചാബിനായി അര്‍ഷദീപ് സിംഗും ക്രിസ് ജോര്‍ദാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ.എല്‍ രാഹുല്‍ 27 റണ്‍സും മന്‍ദീപ് സിംഗ് 17 റണ്‍സും ഗെയ്ല്‍ 20 റണ്‍സുമെടുത്ത് പുറത്തായി.

ALSO READ  ഐപിഎല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം