ട്രംപ് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ വാദിയെന്ന് ബൈഡന്‍

Posted on: October 23, 2020 9:42 am | Last updated: October 23, 2020 at 1:22 pm

ന്യൂയോര്‍ക്ക് |  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ അവസാന സംവദത്തില്‍ ട്രംപിനെ വ്യക്തിപരമായി ആക്രമിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ വാദിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് ബൈഡന്‍ പറഞ്ഞു. എല്ലാ വംശീയ പ്രശ്നങ്ങളും ആളിക്കത്താന്‍ എണ്ണ പകരുകയാണ് ട്രംപ് ചെയ്യുന്നതെന്നും ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ നടന്ന സംവാദത്തില്‍ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ഏറ്റവുമധികം നിലകൊണ്ട വ്യക്തിയാണ് താനെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്നും ട്രംപ് പറഞ്ഞു. ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാക്കിയെന്നും ട്രംപും